ഇറാന്‍ പ്രക്ഷോഭം: 12 മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് 

By: 600002 On: Jan 16, 2026, 11:19 AM

 


ഇറാനിലെ കെര്‍മാന്‍ മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയില്‍ മലയാളികളായ 12 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങള്‍ കര്‍ശനമായി നിരീക്ഷപ്പെടുന്നതിനാലും കേരളത്തിലുള്ള മാതാപിതാക്കള്‍ക്ക് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. 

മലപ്പുറം, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍. കെര്‍മാനിലെ ആസാദി സ്‌ക്വയറിന് സമീപമുള്ള ഡോര്‍മിറ്ററിയിലാണ് ഇവരുള്ളത്.