ടൊറൻ്റോയിൽ മോഷണക്കുറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

By: 600110 On: Jan 16, 2026, 11:09 AM

 

 

52-ാം ഡിവിഷനിലേക്ക് അയച്ച സാധനങ്ങൾ മോഷ്ടിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. നിയമപ്രകാരം രേഖപ്പെടുത്തേണ്ട സാധനങ്ങൾ അദ്ദേഹം ലോഗ് ബുക്കിൽ രേഖപ്പെടുത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  പകരം ഈ  സാധനങ്ങൾ ഇദ്ദേഹം സ്വയം  സ്വന്തമാക്കുകയായിരുന്നു എന്നാണ് സൂചന. സർക്കാർ തിരിച്ചറിയൽ രേഖകൾ, ബാങ്ക് കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

കോൺസ്റ്റബിൾ ഡെറക് മക്കോർമിക് (Derek McCormick) എന്നാണ് ഈ ഉദ്യോഗസ്ഥൻ്റെ പേര്. 56 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ടൊറൻ്റോ പോലീസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 5,000 ഡോളറിന് താഴെയുള്ള നാല് മോഷണക്കുറ്റങ്ങളാണ് മക്കോർമിക്കിന് മേൽ ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന നടത്തിയതിനും ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. നീതി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻ്റാരിയോ നിയമപ്രകാരം, ശമ്പളത്തോടുകൂടിയ സസ്പെൻഷനിലാണ് അദ്ദേഹം ഇപ്പോൾ.