ഇറാനില്‍ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
കൂട്ടകുരുതി തുടര്‍ന്നാല്‍ ഇറാനെതിരെ കൂടൂതല്‍ ഉപരോധമെന്ന് ജി -7 രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.