നീ മരിച്ചോ? ( Are you dead?) എന്ന പേരുള്ള ഒരു സുരക്ഷാ ആപ്പ് ചൈനയില്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസം പുറത്തിറക്കിയ ആപ്പ് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ഭാഷയില്‍ സൈലെമെ(Sileme) എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ് ഒരുക്കിയിട്ടുള്ളത്. സൈലെമെ എന്നാല്‍ നിങ്ങള്‍ മരിച്ചോ എന്നാണര്‍ത്ഥം.
എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനരീതി ചൈനീസ് ജനതയ്ക്കിടയില്‍ വലിയ ജനപ്രീതി പിടിച്ചുപറ്റി. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട പെയ്ഡ് ആപ്പായി ഇത് മാറി.
ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ ഓരോ 48 മണിക്കൂറിലും ആപ്പിലെ വലിയൊരു പച്ച ബട്ടണില്‍ ടാപ്പ് ചെയ്തിരിക്കണം. ഈ സമയത്ത് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ഉപഭോക്താവ് അപകടത്തിലാണെന്നറിയിച്ച് എമര്‍ജന്‍സി കോണ്‍ടാക്ടറ്റ് നമ്പറുകളിലേക്ക് സ്വയമേവ അറിയിപ്പ് പോകും.
ചൈനയ്ക്ക് പുറത്ത് ഡെമുമു എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ സൗജന്യമായിരുന്ന ഈ ആപ്പ് ഏകദേശം 99 രൂപയോളം ഇപ്പോള്‍ ഈടാക്കുന്നുണ്ട്.