നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിന്‍ ട്രെയിനിന് മുകളിലേക്ക് വീണ് 22 പേര്‍ക്ക് ദാരുണാന്ത്യം. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായുള്ള സിഖിഹോ ജില്ലയിലെ നഖോന്‍ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. ദുരന്തത്തില്‍ 22 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ് അറിയിച്ചു.