കേരളത്തിന്റെ 64 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. മനസ്സുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നതാകട്ടെ ഈ കലാമേളയുടെ സന്ദേശമെന്ന് മുഖ്യന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
25 വേദികളിലായി 249 ഇനങ്ങളില്‍ 12,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ജനുവരി 18 ന് വൈകിട്ട് നടക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാവും.