പി പി ചെറിയാന്‍
ന്യൂജേഴ്സി/തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
കനകപ്പാലം ജെറുസലേം മാര്‍ത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളില്‍ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതല്‍ 2016 വരെ ന്യൂജേഴ്സിയിലെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റവ. റോയ് മാത്യുവിന്റെ വേര്‍പാടില്‍ മാര്‍ത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.