ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. ഭഗവാന്‍ദാസ് ഭര്‍ണെ(64) എന്നയാളാണ് ഒടുവിലായി മരിച്ചത്. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ കണക്കുകളില്‍ വര്‍ധനയുണ്ട്. ദിവസങ്ങളായി മൂന്ന് രോഗികള്‍ വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്.