Lal Varghese, PLLC, Dallas
2026 ഫെബ്രുവരി 25 മുതല്‍ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്ക്അമേരിക്കന്‍ പൗരന്മാരടക്കമുള്ളവര്‍ക്ക്ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷന്‍ (ഋഠഅ) നിര്‍ബന്ധമായിരിക്കും.
ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാന്‍സ് ഉള്‍പ്പെടെ 85 വിസാ-ഫ്രീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാണ്. യു.കെ. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്.
ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രിയായ മൈക്ക് ടാപ്പ് ഔദ്യോഗിക പ്രസ്താവന അനുസരിച്ച്
''ETA സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുന്‍കൂട്ടി തടയാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. അതോടൊപ്പം, യു.കെയിലേക്ക് ഓരോ വര്‍ഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാനുഭവവും ഇത് ഉറപ്പാക്കുന്നു.''
പുതിയ യു.കെ. യാത്രാ നിയമം എങ്ങനെ പ്രവര്‍ത്തിക്കും
യാത്രയ്ക്കുമുമ്പ് വിമാന കമ്പനികള്‍ യാത്രക്കാരെ ഋഠഅ അപേക്ഷിക്കാന്‍ അറിയിക്കും. ETA യുടെ ഫീസ് 16 ബ്രിട്ടീഷ് പൗണ്ട് ആണ്. അപേക്ഷ ഓണ്‍ലൈനായോ ഡഗ ഋഠഅ ആപ്പ് വഴിയോ സമര്‍പ്പിക്കാം.
അപേക്ഷയ്ക്കായി യാത്രക്കാര്‍ നല്‍കേണ്ട വിവരങ്ങള്‍:
പാസ്പോര്‍ട്ട് വിവരങ്ങള്‍
ഇമെയില്‍ വിലാസം
പണമടയ്ക്കാനുള്ള സംവിധാനം
എല്ലാ അപേക്ഷകരുടെയും ഫോട്ടോ
യു.കെ. വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ (UKVI) വകുപ്പില്‍ നിന്ന് സാധാരണയായി ഒരു ദിവസത്തിനകം ഇമെയില്‍ വഴി തീരുമാനമറിയിക്കും. ETA അനുവദിക്കപ്പെട്ടാല്‍, യാത്രക്കാരന് 16 അക്കങ്ങളുള്ള ഒരു ETA റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇത് പാസ്പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കും. യു.കെ. വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതുവഴി പ്രവേശനം എളുപ്പമാകും.
മൂന്ന് ദിവസത്തിനുള്ളില്‍ ഡഗഢക യില്‍ നിന്ന് പ്രതികരണം ലഭിക്കാത്ത പക്ഷം, യാത്രക്കാര്‍ സഹായത്തിനായി UKVI യെ ബന്ധപ്പെടണം.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്:
ETA ഇല്ലാതെ യു.കെയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല.
ETA അനുവദിച്ച തീയതി മുതല്‍ രണ്ട് വര്‍ഷം വരെ (അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാലാവധി കഴിയുന്നതുവരെഏതാണോ ആദ്യം സംഭവിക്കുന്നത്) ഇത് സാധുവായിരിക്കും. ETA ലഭിച്ച ശേഷം യാത്രക്കാര്‍ക്ക് യു.കെയിലേക്ക് പലതവണ യാത്ര ചെയ്യാം.
മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി യു.കെയിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ETA നിര്‍ബന്ധമാണ്.
ഫെബ്രുവരി 25 ന് മുമ്പുള്ള യാത്രകള്‍ക്കായും ETA അപേക്ഷിക്കാം. 2023 ഒക്ടോബര്‍ മുതല്‍ യു.കെ. സര്‍ക്കാര്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. 2026 ഫെബ്രുവരി 25 മുതല്‍ ഇത് പൂര്‍ണ്ണമായും നിര്‍ബന്ധമാകും.