മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (MCAC) യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി 2026 ജനുവരി 1-ന് സ്ഥാനമേറ്റെടുത്തു

By: 600007 On: Jan 13, 2026, 3:16 AM

 
 
 
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (MCAC) യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി 2026 ജനുവരി 1-ന് സ്ഥാനമേറ്റെടുത്തു. അസോസിയേഷന്റെ 2026-2027 വർഷങ്ങളിലേക്കുള്ള അമരക്കാർ ഇവരാണ്.
 
പ്രസിഡൻറ് - അനിത സന്തോഷ്
വൈസ് പ്രസിഡൻറ് - തൗസീഫ് ഉസ്മാൻ
സെക്രട്ടറി - വിവേക് ശിവൻ നായർ
ട്രഷറർ - അഞ്ചൂം സാദിഖ്
ജോയിൻ്റ് സെക്രട്ടറി - സജി വർഗീസ്
പബ്ലിസിറ്റി ആൻഡ് സ്പോൺസർഷിപ്പ് കോഡിനേറ്റർ - വിനിൽ വർഗീസ്
മെമ്പർഷിപ്പ് ആൻഡ് ടിക്കറ്റിങ് കോഡിനേറ്റർ - അനുശ്രീ ശശികുമാർ
യൂത്ത്, ന്യൂ കമർ & പ്രോഗ്രാം കോഡിനേറ്റർ - ജസ്റ്റിൻ തോമസ്
സ്പോർട്സ് കോഡിനേറ്റ്റേഴ്സ്- രഞ്ജിത്ത് രാജൻ & മിൽട്ടൺ മാത്യു
ഡിജിറ്റൽ മീഡിയ & കമ്മ്യൂണിക്കേഷൻ കോഡിനേറ്റേഴ്സ് - ഇന്ദു ജെ നായർ & റൽഷ രവീന്ദ്രൻ
പ്രോഗ്രാം കോഡിനേറ്റേഴ്സ് - അഞ്ജന അനിത, അരുൺ ഗോപാൽ വി നായർ & അരുൺകുമാർ
 
ഭാവിജീവിതം കരുപ്പിടിപ്പിക്കുന്നതിനായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാൽഗരിയിൽ വന്നു ചേർന്നിട്ടുള്ള മലയാളികളുടെ കൂട്ടായ്മയായി 1986-ൽ മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗരി (MCAC) രൂപമെടുത്തു. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഭരണസമിതികൾ മാറി വരുന്ന അസോസിയേഷനിൽ, രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വരുന്നത്.
 
സ്വന്തം ഭാഷ സംസാരിക്കുന്ന സമൂഹത്തിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുവാനും, കേരളത്തിലെ പ്രധാന ആഘോഷവേളകൾ അതിൻറെ തനിമ ചോർന്നു പോകാതെ കൂടെ കൂട്ടുവാനും, പാരമ്പര്യ കലാരൂപങ്ങളെ അവതരിപ്പിക്കുവാനും, ആധുനിക കായിക കലാ വിനോദങ്ങൾക്ക് വേദിയൊരുക്കുവാനും, പുതുതായി എത്തിച്ചേരുന്നവർക്ക് വഴികാട്ടുവാനും കാൽഗരിയിലെ മലയാളി അസോസിയേഷൻ നാളിതുവരെ പ്രവർത്തിച്ചുവരുന്നു.