പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലമാബാദില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയിലുണ്ടായ സ്‌ഫോടനത്തില്‍ വധുവും വരനും ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് സ്‌ഫോടനത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ വീട്ടില്‍ വെച്ച് നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.