Abi Nellickal, Edmonton, Canada
എഡ്മണ്ടണ്‍: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെല്‍റ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളര്‍ച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങില്‍ 30-ലധികം കുട്ടികള്‍ തങ്ങളുടെ പുതിയ ബെല്‍റ്റ് നിലവാരങ്ങളിലേക്ക് ഉയര്‍ന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകള്‍ നടന്നത്.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികള്‍ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും ടകങഅഅ കരാട്ടെ പിന്തുടരുന്ന ഉയര്‍ന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.
ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ Fr. Thomas Poothicote, Edmonton, Canada and Mr. Justin Thomas (Patrol Officer, Edmonton Police Service) ചേര്‍ന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികള്‍ക്ക് വലിയ പ്രോത്സാഹനവും ആദരവും നല്‍കി. മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനത്തിലൂടെ കുട്ടികളില്‍ discipline, self-confidence, respect, ഉത്തരവാദിത്വബോധം എന്നിവ വളര്‍ത്തുന്നതില്‍ ടകങഅഅ കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.
ചടങ്ങിന് നേതൃത്വം നല്‍കിയത് ടകങഅഅ കരാട്ടെയുടെ Hanshi Shaju Paul (Chief Instructor and Examiner), Renshi Sheelu Joseph (Chief Instructor) and Abi Nellickal, Instructor Canada എന്നിവരാണ്. വിദ്യാര്‍ത്ഥികളുടെ കരാട്ടെ യാത്രയില്‍ അവരുടെ സമര്‍പ്പിതമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദേശവും നിര്‍ണായക പങ്കുവഹിച്ചു.
എഡ്മണ്ടണില്‍ SIMAA കരാട്ടെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ബെല്‍റ്റ് ഗ്രേഡിംഗ് ചടങ്ങ് ആണിത്. ഇതിലൂടെ സംഘടനയുടെ സ്ഥിരതയുള്ള വളര്‍ച്ചയും പ്രാദേശിക സമൂഹത്തില്‍ ഉണ്ടാകുന്ന അനുകൂല സ്വാധീനവും വ്യക്തമാകുന്നു.
രക്ഷിതാക്കളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. ജിമ്മി എബ്രഹാം, ടോമി പൗലോസ്യും വിശിഷ്ട അതിഥികള്‍ക്ക് ആദരസൂചകമായി സ്‌നേഹോപഹാരങ്ങള്‍ കൈമാറി. തുടര്‍ന്ന് ജോര്‍ജി വര്‍ഗീസ് വോട്ട് ഓഫ് താങ്ക്‌സ് അര്‍പ്പിക്കുകയും, കരാട്ടെ കുട്ടികള്‍ക്ക് പ്രചോദനാത്മക സന്ദേശം നല്‍കുകയും ചെയ്തു. ശക്തമായ മൂല്യങ്ങളോടുകൂടിയ അടുത്ത തലമുറയെ വളര്‍ത്താനുള്ള ടകങഅഅ കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.