പരസ്യത്തിലെ വാഗ്ദാനം പാലിച്ചില്ല; മോഹന്‍ലാലിനെതിരായ പരാതി ഹൈക്കോടതി റദ്ദാക്കി 

By: 600002 On: Jan 10, 2026, 2:00 PM

 


പരസ്യത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ധനകാര്യ സ്ഥാപനം പാലിച്ചില്ലെന്ന് കാണിച്ച് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയാണ് ഹൈക്കോടതി തള്ളിയത്. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

സ്ഥാപനം നല്‍കുന്ന വാഗ്ദാനം പാലിക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍ ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഉപഭോക്തൃ സംരക്ഷണനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ബ്രാന്‍ഡ് അംബാസഡറും സ്ഥാപനവും തമ്മില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്.