ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിയുടെ കയ്യില്‍ വിലങ്ങുവെച്ച പോലീസ് നടപടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. ബുധനാഴ്ച ഹാരോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരന്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. പോലീസും കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.