ഇറാന്‍ പ്രതിഷേധം: ടെഹ്‌റാനില്‍ മരണം 200 കവിഞ്ഞു 

By: 600002 On: Jan 10, 2026, 8:27 AM

 


ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ വര്‍ധിച്ചതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ ആറ് ആശുപത്രികളില്‍ നിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 

മനുഷ്യാവകാശ സംഘടനകള്‍ കുറഞ്ഞ മരണസംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധം ആരംഭിച്ചത് മുതല്‍ 63 മരണം സംഭവിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.