ചൈനയില്‍ ക്രൈസ്തവ സഭാ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

By: 600002 On: Jan 9, 2026, 1:08 PM

 


ചൈനയില്‍ ക്രൈസ്തവ സഭാനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ചെങ്ഡുവിലെ സഭാ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഒന്‍പത് പേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതെന്ന് ചൈനയിലെ ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ച് എന്ന പ്രൊട്ടസ്റ്റന്റ് സഭ ആരോപിച്ചു. ഇവരില്‍ അഞ്ച് പേരെ പിന്നീട് ബുധനാഴ്ച വിട്ടയച്ചു. 

അതേസമയം, വെന്‍ഷൗവിലെ ക്രൈസ്തവ സഭയുടെ ആരാധനാലയം ഉള്‍പ്പെടുന്ന കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകള്‍ കേന്ദ്രീകരിച്ച് അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതന്റെ ഭാഗമായാണ് രജിസ്റ്റര്‍ ചെയ്യാത്ത ക്രൈസ്തവ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.