ജനനായകന്‍ റിലീസ് വൈകും; സിംഗിള്‍ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു 

By: 600002 On: Jan 9, 2026, 12:54 PM

 

 

വിജയ് നായകനായ ചിത്രം ജനനായകന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.മറുപടി നല്‍കാന്‍ സാവകാശം നല്‍കിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിയ്‌ക്കേണ്ട കേസ് അല്ല ഇതെന്നാണ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. കേസ് 21ന് വീണ്ടും പരിഗണിയ്ക്കും.