റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500 ശതമാനം തീരുവ ചുമത്തുമെന്ന് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ് 

By: 600002 On: Jan 9, 2026, 12:38 PM

 

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ പിഴത്തീരുവ ചുമത്താന്‍ ലക്ഷ്യമിടുന്ന ബില്‍ അടുത്തയാഴ്ച അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബില്ലിന് അവതരണ അനുമതി നല്‍കിയതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം സമൂഹമാധ്യമപോസ്റ്റില്‍ വ്യക്തമാക്കി. 

റഷ്യയില്‍ നിന്നും യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേലും ഉപരോധമുണ്ടാകുമെന്ന് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്‍.