സാന്താ മോണിക്കയില്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രൈയിംഗ് പാന്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

By: 600002 On: Jan 9, 2026, 9:10 AM



 

പി പി ചെറിയാന്‍

സാന്താ മോണിക്ക, കാലിഫോര്‍ണിയ: 15 മാസം പ്രായമുള്ള സ്വന്തം മകളെ ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 24-കാരിയായ കാര്‍മെന്‍ അനിത ഡിഗ്രെഗ്  അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്. സാന്താ മോണിക്കയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

യുസിഎല്‍എ (UCLA) ക്യാമ്പസിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഡിഗ്രെഗിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് പരിക്കേറ്റ വിവരം പുറത്തുവന്നത്.

കൊലപാതകം, മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.