കാനഡയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സി.ഇ.ഒ-മാരുടെ പട്ടിക പുറത്ത്

By: 600110 On: Jan 8, 2026, 12:25 PM

കാനഡയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സി.ഇ.ഒ-മാരുടെ പട്ടിക പുറത്ത്. 2024-ലെ ഏറ്റവും മികച്ച 100 സി.ഇ.ഒ-മാരുടെ വരുമാനത്തെക്കുറിച്ച് കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് (CCPA) നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഷോപ്പിഫൈ മേധാവിയായ ടോബിയാസ് ലുട്‌കെയാണ് പട്ടികയിൽ ഒന്നാമത്. 205.5 ദശലക്ഷം ഡോളർ ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.

കാൽഗറി ആസ്ഥാനമായുള്ള എൻബ്രിഡ്ജ് ഇൻക് സി.ഇ.ഒ ആയ ഗ്രിഗറി എൽ. എബെലാണ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളത്. 2024-ൽ 23.7 ദശലക്ഷം ഡോളർ ആണ് അദ്ദേഹം സമ്പാദിച്ചത്. 2023 ജൂണിലാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.സൺകോർ എനർജിയുടെ സി.ഇ.ഒ ആയ ആർ.എം. ക്രൂഗർ 14.2 ദശലക്ഷം ഡോളർ വരുമാനത്തോടെ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിൻ്റെ റാങ്ക് ഇത്തവണ 31-ലേക്ക് താഴ്ന്നു. കാനഡയിലെ ആദ്യ 100 സി.ഇ.ഒ-മാരുടെ ശരാശരി വേതനം 2024-ൽ റെക്കോർഡ് തുകയായ 16.2 ദശലക്ഷം ഡോളറിലെത്തി. ബെല്ലിൻ്റെ (Bell) മിർക്കോ ബിബിക്, ലോബ്ലോയുടെ  പെർ ബാങ്ക് എന്നിവരും പട്ടികയിൽ ഇടംപിടിച്ച പ്രമുഖരാണ്.