ബംഗ്ലാദേശില്‍ ബിഎന്‍പി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു 

By: 600002 On: Jan 8, 2026, 10:41 AM

 

ബംഗ്ലാദേശില്‍ ബിഎന്‍പി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുര്‍ റഹ്‌മാന്‍ മുസാബിര്‍ ആണ് മരിച്ചത്. ബിഎന്‍പി സ്വെച്ചസേബക് ദളിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. കര്‍വാന്‍ ബസാറിന് സമീപം അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെയാണ് അക്രമം.

ഡിസംബര്‍ 12 ന്, ഇന്ത്യാ വിരുദ്ധ നേതാവായ ഉസ്മാന്‍ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയാണ് ഉള്ളത്. ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.