ഡബ്ല്യു.എം.സി സണ്ണി വെയ്ല്‍ പ്രൊവിന്‍സ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 10 ന്

By: 600002 On: Jan 8, 2026, 9:53 AM



 

പി പി ചെറിയാന്‍ 

ഗാര്‍ലാന്‍ഡ് (ടെക്‌സസ്): വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) സണ്ണി വെയ്ല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ 2026-ലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗാര്‍ലാന്‍ഡിലുള്ള മനോഹരമായ വേദിയില്‍ വെച്ചാണ് (3821 Broadway Blvd, Garland, TX 75043) ആഘോഷങ്ങള്‍ നടക്കുന്നത്.

സൗഹൃദവും ആനന്ദവും പങ്കുവെക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങില്‍ അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറര്‍ പ്രസാദ് വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനു ഡാനി (പ്രസിഡന്റ്): 310-866-9099

സാജോ തോമസ് (സെക്രട്ടറി): 972-850-7771

പ്രസാദ് വര്‍ഗീസ് (ട്രഷറര്‍): 469-493-5050

ഇമെയില്‍: wmctxsunnyvale@gmail.com

സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഈ വിരുന്നിലേക്ക് എല്ലാ പ്രൊവിന്‍സ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.