എയര്‍ ഇന്ത്യ സിഇഒ കംപ്‌ബെല്‍ വില്‍സണിനെ ടാറ്റ ഗ്രൂപ്പ് മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. ബ്രിട്ടനിലെയും അമേരിക്കയിലെയും ചില വിമാനക്കമ്പനികളുടെ സിഇഒ മാരുമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.