ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ബിസിനസുകാരനെ കഴുത്തറുത്ത് കൊന്നു 

By: 600002 On: Jan 7, 2026, 11:55 AM

 

 

ബംഗ്ലദേശിലെ നാര്‍സിങ്ടി നഗരത്തില്‍ പലചരക്കുകട ഉടമയായ മോണി ചക്രവര്‍ത്തിയെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. രാത്രി 11 മണിയോടെ ചാര്‍സിന്ദൂര്‍ ബസാറിലെ കട അടച്ച് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. മോണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തിലെ വ്യാപാരികള്‍ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമത്തില്‍ ബംഗ്ലാദേശില്‍ കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.