ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നിവയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം 

By: 600002 On: Jan 7, 2026, 11:40 AM

 

ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ കീഴിലുള്ള ഭരണകൂടമാണ് ഇപ്പോള്‍ വെനസ്വേല ഭരിക്കുന്നത്. 

ഈ രാജ്യങ്ങളുമായി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞെങ്കില്‍ മാത്രമേ എണ്ണ ഉല്‍പ്പാദനം തുടരാന്‍ അനുവദിക്കൂവെന്ന് ട്രംപ് പറഞ്ഞതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ വെനസ്വേല അമേരിക്കയുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നും അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.