ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബുമായി സഹകരിച്ചു നടത്തുന്ന ഓണ്‍ലൈന്‍ ലൈവ് ന്യൂസ് എഴുത്തു മത്സരം: ജനുവരി 14 നകം രജിസ്റ്റര്‍ ചെയ്യുക

By: 600002 On: Jan 7, 2026, 9:21 AM

 

തോമസ് മാത്യു ജോയ്‌സ്


ഡാളസ്: ഈ വരുന്ന ജനുവരി 17, ശനിയാഴ്ച അമേരിക്കന്‍ സെന്‍ട്രല്‍ സമയം 9:30 (ഇന്ത്യന്‍ സമയം രാത്രി 8 മണി) സൂം വഴി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (GIC), ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബുമായി (IAPC) സഹകരിച്ച്, ഓണ്‍ലൈന്‍ ന്യൂസ് റൈറ്റിംഗ് മത്സരം ലൈവായി സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനത്തീയതി ജനുവരി 14 ആയിരിക്കും.

ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കിടയില്‍ ധാര്‍മ്മിക പത്രപ്രവര്‍ത്തനം, വിമര്‍ശനാത്മക ചിന്ത, യഥാര്‍ത്ഥ വാര്‍ത്ത അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പുതുമ നിറഞ്ഞ സംരംഭത്തിന്റെ ലക്ഷ്യം. അതോടൊപ്പം എഴുത്തുകാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാന്‍ ഒരു സുവര്‍ണ അവസരവുമാണ്.

രെജിസ്‌ട്രേഷന്‍  സൗജന്യമാണ്, എങ്കിലും നിര്ബന്ധമാണ്. താല്‍പ്പര്യമുള്ള വ്യക്തികള്‍ indoamericanpressclub.com/newswriting എന്ന ലിങ്കില്‍ ജനുവരി 14 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു.

മത്സരം സൂം വഴി ഓണ്‍ലൈനായി നടത്തുമ്പോള്‍,  ഒരു സംഭവം ചിത്രീകരിക്കുന്ന ഒരു ചെറിയ വീഡിയോയും തുടര്‍ന്ന് ഒരു ഹ്രസ്വ വിശദീകരണവും നിര്‍ദ്ദേശങ്ങളും പങ്കെടുക്കുന്നവര്‍ക്ക് നല്‍കും. അഥവാ ഒരു സംഭവം വിവരിക്കുകയും മത്സരാര്‍ത്ഥികള്‍ക്കു നോട്ട് ചെയ്യുകയും സംശയം ചോദിക്കുകയും ചെയ്യാം.  വാര്‍ത്താ ടൈപ്പ് ചെയ്തതോ കൈയക്ഷരമോ ആകാം; കൈയക്ഷര സമര്‍പ്പണങ്ങള്‍ സ്‌കാന്‍ ചെയ്യുകയോ വ്യക്തമായി ഫോട്ടോ എടുക്കുകയോ വേണം. 

അനുവദിച്ചിരിക്കുന്ന 45 മുതല്‍ 60 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ എല്ലാ എന്‍ട്രികളും ഇമെയില്‍ വഴി ജഉഎ ഫയലുകളായി അയക്കണം. എഴുത്തുമത്സരം നടക്കുന്ന ദൈര്‍ഘ്യം മുഴുവന്‍ വീഡിയോ ക്യാമറ ഓണാക്കി വയ്ക്കല്‍, പങ്കെടുക്കുന്നയാളുടെ മുഴുവന്‍ പേര് അവരുടെ സൂം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കല്‍, 500 മുതല്‍ 800 വാക്കുകള്‍ വരെയുള്ള പദ പരിധി പാലിക്കല്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു എങ്കിലും അത് നിര്‍ബന്ധമല്ല. സ്വീകാര്യമായ ഭാഷകള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയാണ്, ഉള്ളടക്കം യഥാര്‍ത്ഥത്തില്‍ എഴുതിയതായിരിക്കണം. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  നിര്‍മ്മിത ഉള്ളടക്കം സ്വീകാര്യമല്ല). 

ലോകമെമ്പാടുമുള്ള 15 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ വ്യക്തികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഭാഷ ഏതായാലും വാര്‍ത്തയുടെ അവതരണമാണ് പ്രധാനം.

മികച്ച വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ ലഭിക്കും: ഒന്നാം സ്ഥാനം - 450 ഡോളര്‍, രണ്ടാം സ്ഥാനം- 300 ഡോളര്‍, മൂന്നാം സ്ഥാനം- 150 ഡോളര്‍. അവാര്‍ഡ് നേടിയ ലേഖനങ്ങള്‍ കഅജഇ വാര്‍ത്താക്കുറിപ്പിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും. എല്ലാ പങ്കാളികള്‍ക്കും ഡിജിറ്റല്‍ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ബന്ധപ്പെടുക:
- പി.സി. മാത്യു: +1 972-999-6877
- ഡോ. മാത്യു ജോയ്സ്: +91 884-803-3812
- പട്രീഷ്യ ഉമാശങ്കര്‍: +1 817-307-6210
- ഷാന്‍ ജസ്റ്റസ്: +1 210-237-8475

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ലിങ്ക്: www.indoamericanpressclub.com/newswriting അഥവാ www.globalindiancouncil.org.