പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് ജമ്മുസ്വദേശിയായ പതിനഞ്ചുകാരന്‍ പഞ്ചാബില്‍ അറസ്റ്റില്‍. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ചാരവൃത്തിക്കായി ഇന്ത്യയില്‍ നിന്നും കുട്ടികളെയും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതായി അധികൃതര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തിലാണ് എന്നും പോലീസ് വ്യക്തമാക്കി.