നേപ്പാളില്‍ ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. നേപ്പാളിലെ പര്‍സ, ധനുഷ ജില്ലകളിലാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബീഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയാണിത്. നേപ്പാളില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ അതിര്‍ത്തികള്‍ അടച്ചു. നേപ്പാള്‍ അതിര്‍ത്തിവഴിയുള്ള യാത്രകളും നിരോധിച്ചു.
ഇതരമതത്തെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നേപ്പാളില്‍ സംഘര്‍ഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.