മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു 

By: 600002 On: Jan 6, 2026, 11:32 AM

 


മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നില വഷളായി. ചൊവ്വാഴ്ച വൈകിട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

2005 ല്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ഇക്കാലയളവില്‍ നടന്ന പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹത്തിനെതിരെ അഴിമതിക്കേസ് ഉണ്ടായി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞും പ്രതിയായി. 

ഖബറടക്കം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.