നൈജീരിയയില്‍ തുറമുഖ നഗരമായ ലാഗോസില്‍ കപ്പലില്‍ നിന്ന് 31.5 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി. ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കപ്പലിലെ ഇന്ത്യക്കാരായ 22 ജീവനക്കാരെ അറസ്റ്റ് ചെയ്തു.
നൈജീരിയയിലെ നാഷണല്‍ ഡ്രഗ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയാണ്(എന്‍ഡിഎല്‍എ) ലഹരി പിടികൂടിയത്. എംവി അരുണ ഹുല്യ എന്ന ചരക്കുകപ്പലില്‍ നിന്നാണ് വലിയ അളവില്‍ ലഹരി പിടികൂടിയത്. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമായിട്ടാണ് നൈജീരിയയെ കണക്കാക്കുന്നത്.