വിജയ്‌യുടെ 'ജനനായകന്‍' ടിക്കറ്റ് നിരക്ക് 2000 കടന്നു 

By: 600002 On: Jan 5, 2026, 12:38 PM

 

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ജനനായകന്‍ റിലീസിന് ഒരുങ്ങുകയാണ്. രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ഇത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 9 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച ബെംഗളൂരുവില്‍ മോണിംഗ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. 

ടിക്കറ്റുകള്‍ക്ക് 1000-2000 രൂപയ്ക്കിടയില്‍ വിലയിട്ടിട്ടും ഇതിനോടകം വിറ്റുതീര്‍ന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ബുക്ക് മൈ ഷോയിലും ടിക്കറ്റില്ല. പുലര്‍ച്ചെ 6.30 ന് ഷോ ആരംഭിക്കുന്ന മുകുന്ദ തിയേറ്ററില്‍ 1800 നും 2000 ത്തിനും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്.