അബുദാബിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികളടക്കം 4 പേര്‍ക്ക് ദാരുണാന്ത്യം

By: 600002 On: Jan 5, 2026, 12:03 PM

 




അബുദാബി: ഞായറാഴ്ച വൈകുന്നേരം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അബുദാബി-ദുബായ് റോഡില്‍ ഷഹാമയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും, വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയുമാണ് മരിച്ചത്. ഏഴ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റവര്‍: കുട്ടികളുടെ മാതാവ് റുഖ്‌സാന ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബ്ദുല്‍ ലത്തീഫിനും പരിക്കേറ്റിട്ടുണ്ട്.

ലത്തീഫും കുടുംബവും സൗദിയിലെ പ്രവാസ ജീവിതത്തിന് ശേഷമാണ് യു.എ.ഇയില്‍ എത്തിയത്. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഒന്നിച്ച് യാത്രയായത് പ്രവാസ ലോകത്തെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.