'ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരന്‍' പുസ്തകം പ്രകാശനം ചെയ്തു

By: 600002 On: Jan 5, 2026, 11:53 AM



 

സിജു വി ജോര്‍ജ് (ഡിമലയാളി റിപ്പോര്‍ട്ടര്‍)

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച 'ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു.

ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോണ്‍ പിള്ള, അഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.

 

 

ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോണ്‍ പിള്ള, അഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങിയത് ചടങ്ങിലെ ഹൃദ്യമായ നിമിഷമായി.

സൂര്യ കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ നടി മല്ലിക സുകുമാരന്‍, എ. സമ്പത്ത്, മാധവന്‍ ബി. നായര്‍ തുടങ്ങി സാംസ്‌കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനെ പ്രതിനിധീകരിച്ച് സിജു വി. ജോര്‍ജും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.