പി പി ചെറിയാന്‍
ഓസ്റ്റിന്‍ (ടെക്‌സസ്): നോര്‍ത്ത് ഓസ്റ്റിനില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ കാള്‍ഡ്വെല്‍ കൗണ്ടിയിലെ പ്രിസിന്‍ക്റ്റ് 3 കോണ്‍സ്റ്റബിള്‍ ആരോണ്‍ ആംസ്‌ട്രോംഗ് കൊല്ലപ്പെട്ടു. ഒരു നൈറ്റ് ക്ലബ്ബില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
നോര്‍ത്ത് ലാമര്‍ ബൊളിവാര്‍ഡിലെ 'ക്ലബ് റോഡിയോ'യില്‍ ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം 2:10-ഓടെയാണ് സംഭവം നടന്നത്.
പാര്‍ക്കിംഗ് ഏരിയയില്‍ വെടിയേറ്റു കിടന്ന ആംസ്‌ട്രോംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം അജ്ഞാതനായിരുന്ന പ്രതിയെ യു.എസ്. മാര്‍ഷല്‍ ടാസ്‌ക് ഫോഴ്‌സും ഓസ്റ്റിന്‍ പൊലീസും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടി. 2024 ഒക്ടോബറിലാണ് ആരോണ്‍ ആംസ്‌ട്രോംഗ് കോണ്‍സ്റ്റബിള്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരോ മൊബൈല്‍ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ വിവരങ്ങള്‍ നല്‍കണമെന്ന് ഓസ്റ്റിന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 1,000 ഡോളര്‍ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.