ഗാസ സമാധാന ചർച്ചകൾ പാരീസിൽ നടക്കാനിരിക്കെ നിർണ്ണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിൽ ലോകം.

By: 600110 On: Jan 5, 2026, 8:04 AM

 

 

ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച സമാധാന ചർച്ചകൾ പാരീസിൽ നടക്കാനിരിക്കെ നിർണ്ണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയി ലോകം. ഇസ്രായേൽ, ഹമാസ്, അന്താരാഷ്ട്ര മധ്യസ്ഥർ എന്നിവർ തമ്മിലുള്ള ഏറ്റവും പുതിയ ചർച്ചകൾക്കാണ് പാരീസ് ആതിഥേയത്വം വഹിക്കുന്നത്. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യം.

ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരുപക്ഷവും തമ്മിൽ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. വെടിനിർത്തലിൻ്റെ കാലപരിധിയിലും ഗാസയിലേക്ക് സഹായങ്ങൾ സുരക്ഷിതമായി ത്തിക്കുന്നതിലുമടക്കം തർക്കം നിലനില്ക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ അമേരിക്ക, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർ ശ്രമം തുടരുകയാണ്. അതേസമയം, ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾ തുടരുന്നത് ചർച്ചകൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും വലിയ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ട്. ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ അഭാവം മൂലം ഗാസയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്ഉടൻ തന്നെ ഒരു കരാറിൽ എത്താൻ കഴിയുമെന്ന ചില നേതാക്കൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ചർച്ചകൾ പരാജയപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.