പുതുവർഷത്തലേന്ന് മൂന്ന് ചക്രങ്ങൾ മാത്രം ഉള്ള ട്രക്ക്  ഓടിച്ച ഹാമിൽട്ടൺ സ്വദേശിയെ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു

By: 600110 On: Jan 3, 2026, 1:50 PM

 

പുതു വർഷത്തലേന്ന് മൂന്ന് ചക്രങ്ങൾ മാത്രം ഉള്ള ട്രക്ക്  ഓടിച്ച ഹാമിൽട്ടൺ സ്വദേശിയെ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. സെൻ്റ് കാതറിൻസിലെ വെല്ലൻഡ് അവന്യൂവിന് സമീപം കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച ഒരു പിക്കപ്പ് ട്രക്ക് ടൊറൻ്റോ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി രാത്രി 11:20 ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഗ്രിംസ്‌ബിയിലെ ബാർട്ട്ലെറ്റ് അവന്യൂവിന് സമീപം വെച്ച് 47-കാരനായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും രക്തത്തിലെ മദ്യത്തിൻ്റെ അളവ് നിയമപരമായ പരിധിയേക്കാൾ ഇരട്ടിയിലധികമായിരുന്നുവെന്നും പോലീസ് അറിയിച്ചു. വാഹനത്തിനുള്ളിൽ നിന്ന് ഒഴിഞ്ഞ ബിയർ ക്യാനുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് 2001 മുതൽ ഏകദേശം 24 വർഷമായി സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായി. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ഉത്തരവാദിത്തത്തോടെ പുതുവർഷം ആഘോഷിച്ചപ്പോൾ, നിയമം ലംഘിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഒപിപി മുന്നറിയിപ്പ് നൽകി.