ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ തീകൊളുത്തപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബിസിനസുകാരന്‍ മരിച്ചു. ഖോകോണ്‍ ചന്ദ്രദാസ് ആണ് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിക്കെ മരിച്ചത്. ധാക്കയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ മെഡിക്കല്‍, മൊബൈല്‍ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്ന ഖോകോണിനെ ബുധനാഴ്ച കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
ആള്‍ക്കൂട്ട ആക്രമണത്തിനിടെ അക്രമികള്‍ തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി കുളത്തില്‍ ചാടിയെങ്കിലും ഖോകോണിന് ഗുരുതരമായി പരുക്കേറ്റിരുന്നു.