വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍ 

By: 600002 On: Jan 3, 2026, 12:18 PM

 

വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോര്‍സിനെയും പിടികൂടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശപ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.