പി പി ചെറിയാന്‍
ന്യൂയോര്‍ക്: ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. 2025-ല്‍ 22.6 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണ് കമ്പനി നേടിയത്.
വില്‍പനയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിവ് നേരിട്ട ടെസ്ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്യാനായുള്ളൂ. സര്‍ക്കാര്‍ നല്‍കിയിരുന്ന നികുതി ഇളവുകള്‍ നിര്‍ത്തലാക്കിയതും കടുത്ത മത്സരവുമാണ് ടെസ്ലയുടെ വില്‍പന 16 ശതമാനത്തോളം കുറയാന്‍ കാരണമായത്. ഇതോടെ ഓഹരി വിപണിയിലും ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടു.
ഒരുകാലത്ത് പരിഹാസത്തോടെ തള്ളിക്കളഞ്ഞ എതിരാളിയില്‍ നിന്നാണ് മസ്‌കിന് ഇപ്പോള്‍ കനത്ത വെല്ലുവിളി നേരിട്ടിരിക്കുന്നത്.