ഡോ. തോമസ് കെ ഐപ്പ് അന്തരിച്ചു

By: 600002 On: Jan 3, 2026, 11:09 AM



 

പി പി ചെറിയാന്‍ 

ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം  ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീര്‍ഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം  സംഭവിച്ചത്.

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.

ഭാര്യ :പരേതയായ സാറാമ്മ തോമസ് 

മക്കള്‍: ഷൈന്‍ ഐപ്പ് (ഡാളസ് ), പാസ്റ്റര്‍ ഷൈലു ഐപ്പ് (ഡാളസ് )
ഷാന്‍സണ്‍ ഐപ്പ് (ഡാളസ്  )


മരുമക്കള്‍: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ് 

നോര്‍ത്ത് ഡാളസ് ചര്‍ച്ച്  ഓഫ് ഗോഡ് പ്രസിഡന്റും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബാബു ഐപ്പ് സഹോദരനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷൈന്‍ ഐപ്പ് 469 867 3256.