കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരുമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
വെസ്റ്റേണ്‍ ലോറെസ്താന്‍ പ്രവിശ്യയിലെ കൗദഷ്ത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. റവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട പാരാമിലിറ്ററി വിഭാഗമായ ബസീജിലെ 21 വയസ്സുകാരനായ അംഗമാണെന്നും പ്രതിഷേധക്കാരുടെ കല്ലേറില്‍ 13 പോലീസുകാര്‍ക്കും ബസീജ് അംഗങ്ങള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.