ആംസ്റ്റര്‍ഡാമില്‍ പുതുവത്സര രാത്രിയില്‍ തീപിടുത്തത്തില്‍ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു 

By: 600002 On: Jan 2, 2026, 8:45 AM

 


പുതുവത്സര രാത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആംസ്റ്റര്‍ഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാര്‍ക്കുകളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ വോണ്ടല്‍ ചര്‍ച്ചില്‍ പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 1872 ലാണ് ഈ പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയായത്.