സണ്ണി മാളിയേക്കല്‍
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടില്‍ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ അനുശോചനം രേഖപ്പെടുത്തി.
ജെറി തോമസ് ആണ് ഭര്‍ത്താവ്. ജെറമി, ജയ്ല എന്നിവര്‍ മക്കളാണ്. ജയിംസ് അക്കത്തറ - മറിയാമ്മ അക്കത്തറ ദമ്പതികളുടെ മകളാണ് പരേത.
സംസ്‌കാര ശുശ്രൂഷകള്‍: പരേതയുടെ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച നടക്കും. ബ്രാന്‍ഡനിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) രാവിലെ 8:30-ന് പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതാണ്.
ജെസ്മിയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ തീരാനഷ്ടത്തില്‍ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ അറിയിച്ചു.