കാൽഗറിയിലെ മലയാളി കൂട്ടായ്മയായ ടീം വർക്കിന്റെ  നേതൃത്വത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

By: 600007 On: Jan 1, 2026, 11:15 PM

 

കാൽഗറിയിലെ മലയാളി കൂട്ടായ്മയായ ടീം വർക്കിന്റെ  നേതൃത്വത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.കാൽഗറിയിലെ  പ്രമുഖ മലയാളി റെസ്റ്റോറന്റ് ആയ ഒലിവ് സൗത്ത് ഇന്ത്യൻ കുസൈനിൽ വെച്ച്  ഡിസംബർ 30 ന് നടന്ന ബിസിനസ് മീറ്റിൽ, നിരവധി  മേഖലകളിൽ  ബിസിനസ് ചെയ്യുന്ന മലയാളികളാണ്  പങ്കെടുത്തത്. സജി മാത്യൂ സ്   (കൺസ്ട്രക്ഷൻ), മാത്യു ഫിലിപ്പോസ് (കുഞ്ഞുമോൻ )(കൺസ്ട്രക്ഷൻ - റിനോവേഷൻ), ഷോജി (റിനോവേഷൻ), രാജേഷ് (ട്രാൻസ്പോർട്ടേഷൻ), അനൂപ് ജോസ് (റീയൽറ്റർ), മനോജ് (റിനോവേഷൻ), റിയോജ് (റീട്ടെയിൽ), പ്രസാദ് (ട്രാവൽ ആൻഡ് ടൂറിസം) എന്നിവർ ചടങ്ങിൽ സംസാരിക്കുകയുണ്ടായി.

കാൽഗറിയിലെ  അസംഘടിത മലയാളി ബിസിനസ് ഉടമസ്ഥർ ഒരു കുടക്കീഴിൽ വരുന്നതിന്റെ  ആവശ്യകതയെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ. പങ്കെടുത്തവർ നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  മുന്നോട്ടു വയ്ക്കുകയുണ്ടായി. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് മലയാളി ബിസിനസ്സ്കാരുടെ ഒരു രജിസ്റ്റേർഡ് കൂട്ടായ്മയുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന്  ബിസിനസ്സ് മീറ്റ് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ, കാൽഗറിയിലെ മുതിർന്ന മലയാളിയും  ബിസിനസ്സ് ഉടമയുമായ  ശ്രീ. മാത്യു ഫിലിപ്പോസ് (കുഞ്ഞുമോൻ - M P Handyman ) നെ ആദരിക്കുകയുണ്ടായി.

ബിസിനസ്സ് മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും കോ-ഓർഡിനേറ്റർ സജി മാത്യൂസ് നന്ദി രേഖപ്പെടുത്തി.