സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ വന്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 1, 2026, 1:02 PM


സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം. പത്തിലധികം പേര്‍ മരിച്ചതായും നൂറിലധികം പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍. ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‌ച്ചെ 1.30 ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. 

കൊല്ലപ്പെട്ടവരില്‍ മറ്റ് വിദേശ പൗരന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.