ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യ വിജയിക്കുമെന്ന് പുടിന്‍ 

By: 600002 On: Jan 1, 2026, 12:03 PM

 

ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യ വിജയിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പുതുവത്സരാഘോഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. കംചത്ക ഉപദ്വീപിലാണ് പുടിന്റെ പരമ്പരാഗത പ്രസംഗം ആദ്യമായി സംപ്രേഷണം ചെയ്തത്.

സൈന്യത്തെ പിന്തുണയ്ക്കാന്‍ പൗരന്മാരോട് പുടിന്‍ ആഹ്വാനം ചെയ്തു. രാജ്യം സൈന്യത്തെ വിശ്വസിക്കുന്നുവെന്നും യുക്രെയ്‌നെതിരെ നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യ ജയിക്കുമെന്നും അദേഹം പറഞ്ഞു. യുക്രെയ്‌നില്‍ ആക്രമണം നടത്തുന്ന സൈനികര്‍ക്ക് പുടിന്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു. 

അതേസമയം, ഡിസംബര്‍ 31 പുടിന്‍ അധികാരത്തിലെത്തിയതിന്റെ 26-ാം വാര്‍ഷികം കൂടിയാണ്. ബോറിസ് യെല്‍റ്റ്സിന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന്, 1999 ലെ പുതുവത്സരാഘോഷത്തിലാണ് പുടിന്‍ വ്ളാഡിമിര്‍ റഷ്യന്‍ പ്രസിഡന്റായത്.