ബെഞ്ചമിൻ ഫ്രാങ്ക്ലിൻ കാനഡയെ അമേരിക്കയോട് ചേർക്കാൻ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

By: 600110 On: Jan 1, 2026, 7:35 AM

അമേരിക്കയുടെ ഫൌണ്ടിങ് ഫാദർ എന്നറിയപ്പെടുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഒരിക്കൽ കാനഡയെ അമേരിക്കയോട് ചേർക്കാശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ പുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. മാഡ്ലെയ്ൻ ഡ്രോഹൻ എഴുതിയ "He Did Not Conquer: Benjamin Franklin’s Failure to Annex Canada" എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ചുളഅള ചരിത്രവസ്തുതകൾ ഉള്ളത്.

കാനഡയെ ഒരു സുരക്ഷാ ഭീഷണി എന്നതിനൊപ്പം അമേരിക്കയുടെ വിപുലീകരണത്തിനുള്ള മികച്ച അവസരവുമായുമാണ് ഫ്രാങ്ക്ലിൻ കണ്ടിരുന്നതെന്ന് ഡ്രോഹൻ വ്യക്തമാക്കുന്നു. 1770-കളിൽ, ഫ്രഞ്ച് കാനഡക്കാരെ അമേരിക്കൻ വിപ്ലവത്തിൽ പങ്കുചേരാൻ പ്രേരിപ്പിക്കുന്നതിനായി ഫ്രാങ്ക്ലിൻ നേരിട്ട് മോൺട്രിയലിൽ പോയെങ്കിലും ആ ദൗത്യം പരാജയപ്പെട്ടു.1776-ൽ അമേരിക്കൻ സൈന്യം ക്യൂബെക്കിൻ്റെ ചില ഭാഗങ്ങൾ താത്കാലികമായി പിടിച്ചടക്കിയെങ്കിലും ക്യൂബെക്ക് സിറ്റിക്ക് പുറത്തുവെച്ച് അവർ തടയപ്പെടുകയും പിൻവാങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു.

പിന്നീട് 1782-ൽ ബ്രിട്ടനുമായി സമാധാന ചർച്ചകൾ നടത്തുമ്പോൾ, യുദ്ധത്തിനുള്ള നഷ്ടപരിഹാരമായി കാനഡയെ അമേരിക്കയ്ക്ക് നൽകണമെന്ന് ഫ്രാങ്ക്ലിൻ ആവശ്യപ്പെട്ടു. എന്നാൽ ഗ്രേറ്റ് ലേക്ക്‌സിന് തെക്കുള്ള ഭൂപ്രദേശങ്ങളിലുമായിരുന്നു മറ്റ് അമേരിക്കൻ നേതാക്കൾക്ക് താൽപ്പര്യം. ഫ്രാങ്ക്ലിൻ്റെ ഈ പദ്ധതികൾക്ക് പിന്നിൽ അദ്ദേഹത്തിൻ്റെ കത്തോലിക്കാ വിരുദ്ധ നിലപാടുകളും കാനഡയെ ഒരു ഇംഗ്ലീഷ് സംസാരിക്കുന്ന പ്രൊട്ടസ്റ്റൻ്റ് പ്രദേശമാക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്ന് ഡ്രോഹൻ നിരീക്ഷിക്കുന്നു. ചരിത്രപരമായി നോക്കുമ്പോൾ കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും സൗഹാർദ്ദപരമായിരുന്നില്ലെന്നും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സൗഹൃദകാലം ഒരു അപവാദം (Exception) മാത്രമാണെന്നും ഡ്രോഹൻ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.