ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് 

By: 600002 On: Dec 31, 2025, 10:26 AM

 


ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതാവകാശവാദവുമായി ചൈന. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ
സംഘര്‍ഷത്തില്‍ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്ച ബീജിയിംഗില്‍ വെച്ച് നടന്ന രാജ്യാന്തര പരിപാടിയില്‍ വെച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ അവകാശവാദം. 

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം വാദം ഉന്നയിക്കുന്നുണ്ട്. ഇതിനെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ചൈനയുടെ കടന്നുവരവ്.