ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്: യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം 

By: 600002 On: Dec 31, 2025, 9:36 AM

 

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം , മൂടല്‍മഞ്ഞ്, വായു മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട് യാത്രക്കാര്‍ വിമാനത്താവളങ്ങളിലെത്തുന്നതിന് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്നാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവള അധികൃതരുടെ നിര്‍ദേശം. യാത്രയ്ക്ക് മുമ്പ് എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.