ക്രിസ്മസ് തലേന്ന് കാണാതായ 19-കാരിക്കായി തിരച്ചില്‍ ശക്തമാക്കി ടെക്‌സസ് പോലീസ്

By: 600002 On: Dec 29, 2025, 5:39 PM



 

പി പി ചെറിയാന്‍

 

സാന്‍ ആന്റണിയോ (ടെക്‌സസ്): ക്രിസ്മസ് തലേന്ന് വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ 19 വയസ്സുകാരിയായ കാമില മെന്‍ഡോസ ഓള്‍മോസിനെ കാണാതായി. ഡിസംബര്‍ 24 ബുധനാഴ്ച രാവിലെ പതിവുപോലെ അയല്‍പക്കത്ത് നടക്കാനിറങ്ങിയ കാമില പിന്നീട് തിരിച്ചെത്തിയില്ല.

തന്റെ വാഹനത്തില്‍ എന്തോ തിരയുന്ന കാമിലയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാമില മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ വെച്ചിട്ടാണ് പോയതെന്നും കാര്‍ വീട്ടിലുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സും കാറിന്റെ കീയും മാത്രമാണ് ഇവരുടെ കൈവശം ഉള്ളതെന്നാണ് കരുതുന്നത്.

കാമിലയ്ക്കായി ഡ്രോണുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ബെക്‌സര്‍ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബെക്സര്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ (210) 3356000 എന്ന നമ്പറില്‍ വിളിക്കുകയോ bcsotips@bexar.org എന്ന വിലാസത്തില്‍ വിവരങ്ങള്‍ അയയ്ക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.